രാസ ലഹരി വ്യാപനത്തിനെതിരെ ചങ്ങനാശേരിയിൽ യുവജന കൂട്ടയോട്ടം നാളെ

ചങ്ങനാശ്ശേരി :അന്താരാഷ്ട്ര യുവജന വാരാചരണത്തിനോട് അനുബന്ധിച്ച്
രാസ ലഹരിയുടെ വ്യാപനത്തിനെതിരെ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെയും ചങ്ങനാശ്ശേരി യുവജന വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
ഫോമ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് നയിക്കുന്ന യുവജന കൂട്ടയോട്ടം സംഘടിപ്പിക്കും.

Advertisements

ഇന്ന് രാവിലെ എട്ടുമണിക്ക്
ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്ക് സ്‌ക്വയറിൽ നിന്നും ആരംഭിച്ച് മുനിസിപ്പൽ ജംഗ്ഷനിൽ
സമാപിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി, എം എൽ എമാരായ അഡ്വ: ചാണ്ടി ഉമ്മൻ,
അഡ്വ :ജോബ് മൈക്കിൾ എന്നിവർ പങ്കെടുക്കും.
ചങ്ങനാശ്ശേരി സബ് ഇൻസ്‌പെക്ടർ
ടിനു ആർ പി ലഹരി വിരുദ്ധ സന്ദേശം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കായിക പരിശീലനം നടത്തുന്നതിന് വിദ്യാർഥികൾക്ക് സൗജന്യമായി കായിക ഉപകരണങ്ങളും നൽകും.
പത്രസമ്മേളനത്തിൽ ,ഫോമാ വൈസ് പ്രസിഡൻറ് ശാലു പുന്നൂസ്,ചങ്ങനാശ്ശേരി യുവജനവേദി പ്രസിഡൻറ് എം എ സജാദ് ,സെക്രട്ടറി ശ്യാം സാംസൺ, ഫോമ ഭാരവാഹികളായ ലിബിൻ പുന്നശ്ശേരി,അനുകോഷി,ജെയിംസ് ചാക്കോ,
യുവജന വേദി കോഡിനേറ്റർ
അഡ്വ ജൂബിൻ ജോൺസൺ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles