കോട്ടയം നഗരത്തിലെ ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാടി പതിനാലുകാരനായ അക്രമി; ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം; പതിനാലുകാരന്റെ അക്രമത്തിൽ വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

തീയറ്ററിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാട്ടി പതിനാലുകാരനായ അക്രമി. കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിൽ പാഞ്ഞെത്തുന്ന അക്രമി തീയറ്ററിൽ എത്തുന്ന ജീവനക്കാർക്കും, കാണിക്കൾക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്. പൊലീസ് എത്തി ഈ കുട്ടിയെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും ആശങ്കയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരമായി തീയറ്ററിൽ എത്തി അക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് പതിനാലുകാരന്റെ സ്ഥിരം പരിപാടി. നേരത്തെ തീയറ്ററിൽ നിരന്തരം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിൽ തീയറ്ററിൽ ഈ കുട്ടിയ്ക്ക് ടിക്കറ്റ് കൊടുക്കുന്നത് നിർത്തിയിരുന്നു. എന്നാൽ, തീയറ്ററിൽ എത്തുന്ന മറ്റ് പ്രേക്ഷകരെക്കണ്ട് ടിക്കറ്റ് എടുപ്പിച്ച ശേഷം സിനിമയ്ക്കു കയറുന്നതായിരുന്നു കുട്ടിയുടെ രീതി. തീയറ്ററിൽ കയറിയ ശേഷം പ്രേക്ഷകരിൽ നിന്നും കുട്ടി പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് തീയറ്റർ ജീവനക്കാർ കുട്ടിയെ തീയറ്ററിൽ കയറ്റാതിരിക്കാൻ തീരുമാനിച്ചത്.

എന്നാൽ, ഇത് മനസിലാക്കിയ കുട്ടി തീയറ്ററിൽ എത്തുന്ന സ്ത്രീകളെയും ജീവനക്കാരെയും അടക്കം ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തീയറ്ററിൽ എത്തിയ കുട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്നു തീയറ്റർ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, പൊലീസ് സ്ഥലത്ത് എത്തി. എന്നാൽ, കുട്ടി പൊലീസിനൊപ്പം പോകാൻ തയ്യാറായില്ല. ഇത് കൂടാതെ റോഡിൽ കിടന്ന ബിയർ കുട്ടി പൊട്ടിച്ച് പൊലീസുകാരെ കുത്താൻ ശ്രമിക്കുകയും ചെയ്തു. കുട്ടിയുടെ ഈ വീഡിയോ പകർത്താൻ ശ്രമിച്ച സ്ത്രീകളെ കുട്ടി അസഭ്യം പറയുകയും കുത്താൻ എത്തുകയും ചെയ്തു.

ഇതേ തുടർന്നു സംഘർഷം രൂക്ഷമായതോടെ കുട്ടിയെ സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. ഇവിടെ ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ സ്‌റ്റേഷനിൽ എത്തി. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്നു കുട്ടിയെ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം വിട്ടയക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.