തിരുവനന്തപുരം : കടയിലെത്തിയിരുന്ന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ച് പീഡനം നടത്തിയിരുന്ന വയോധികനായ കടയുടമ പൊലീസ് പിടിയിലായി. കുട്ടികള്‍ കടയില്‍ പോകാന്‍ മടിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്. ഇയാളുടെ കടയില്‍ സാധനം വാങ്ങാനെത്തുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കിയ ശേഷമായിരുന്നു അതിക്രമമെന്ന് നാട്ടുക്കാര്‍ പറയുന്നു. ഏഴോളം കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. ഇയാളുടെ പീഡനത്തിനിരയായത് ഏഴും പത്തും വയസ്സുള്ള പെണ്‍കുട്ടികളാണ്. വര്‍ഷങ്ങളായി കുടുംബവുമായി ഇവിടെ താമസിക്കുന്നയാളാണ് ഇയാള്‍ എന്നാല്‍ ഇതുവരെയും ഇത്തരം അനുഭവം മുതിര്‍ന്നവര്‍ക്ക് ഉണ്ടായിട്ടില്ല.
കടയില്‍ പോക്കാന്‍ ഭയന്ന കുട്ടിയാണ് വീട്ടുക്കാരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അനാവിശ്യമായി തമാശ പറയുകയും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ കുറിച്ച് അറിവില്ലാതിരുന്ന കുട്ടികള്‍ പിന്നീട് ഇത് നിരന്തരമായതോടെയാണ് വീട്ടില്‍ പറഞ്ഞത്. രാത്രിയായാല്‍ ഇയാള്‍ വീടിന്‍്റെ മുകളില്‍ കയറി നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത നാട്ടുക്കാരോട് ഇയാള്‍ തട്ടിക്കയറുകയായിരുന്നു. വയോധികന്റെ ഇത്തരം ചെയ്തികളെ വീട്ടുക്കാരും പിന്തുണച്ചിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു.
കുട്ടികള്‍ക്കുണ്ടായ അതിക്രമം ചുരുളഴിഞ്ഞതോടെ നിരവധി പേരാണ് ഇയാളില്‍ നിന്ന് സമാനം അനുഭവം ഉണ്ടായതായി അറിയിച്ച് രംത്തെത്തിയത്.ഇതിനെ തുടര്‍ന്ന് കുട്ടികളുടെ കുടുംബം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് രേഖപ്പെടുതി കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തത്.