ശിശുദിനാഘോഷം: കുട്ടികൾക്കായി മത്സരങ്ങൾ

തിരുവല്ല: ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്/ മുനിസിപ്പൽതലം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എൽപി, യുപി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ കഥ, കവിത, ഉപന്യാസം മലയാള സാഹിത്യ രചനാ മത്സരങ്ങളും നവംബർ 10ന് രാവിലെ 9.30 മുതൽ പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

Advertisements

താത്പര്യമുള്ള കുട്ടികൾ സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രവുമായി മത്സരത്തിൽ പങ്കെടുക്കണം. ഫോൺ: 9645374919, 9400063953.

Hot Topics

Related Articles