ന്യൂസ് ഡെസ്ക് : കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് ആരംഭിച്ചു.കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ആരംഭിച്ചു .മുൻ വ്യോമയാന സെക്രട്ടറിയും എയർ ഇന്ത്യ ചെയർമാനുമായ റോയി പോൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു . എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ, പബ്ലിക് ലൈബ്രറി എക്സികുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു ബാലതാരം ദേവിക മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.
Advertisements