ചിങ്ങവനം പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയ ക്രിമിനൽ സാധാരണക്കാരെ ഭീഷണിപ്പെടുത്തി നാട്ടിൽ വിലസുന്നു; നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ വിനീതിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി

കോട്ടയം: ചിങ്ങവനം പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് നാട്ടിലിറങ്ങി സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ലഹരി മാഫിയ സംഘാംഗമായ കടുവാക്കുളം സ്വദേശി വിനീതാണ് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മണിപ്പുഴ ഭാഗത്ത് ജ്യൂസ് കട നടത്തുന്ന പിതാവിനെയും മകനെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ വിനീതിനെതിരെ ഇവർ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കാപ്പ നിയമം അടക്കം ലംഘിച്ച പ്രതിയെ ഇനിയും പിടികൂടാൻ പൊലീസിനു സാധിച്ചിട്ടില്ല.

Advertisements

ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വിനീതിന് എതിരെയാണ് ഇപ്പോൾ പുതിയ പരാതി ഉയർന്നിരിക്കുന്നത്. നേരത്തെ മണിപ്പുഴയിൽ കട നടത്തുന്ന മൂലവട്ടം സ്വദേശിയുടെ മകനെ വിനീതും സംഘവും തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. ഈ കേസിൽ വിനീതിന് എതിരെ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള കേസുകളിൽ വിനീത് ജാമ്യം നേടി. തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച മൂലവട്ടം സ്വദേശി കട നടത്തുന്ന മണിപ്പുഴ ഭാഗത്ത് എത്തി ഇയാൾ ഭീഷണി മുഴക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടയിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ പ്രതി ഭീഷണി മുഴക്കിയ ശേഷം അച്ഛനെയും മകനെയും വെട്ടിക്കൊല്ലുമെന്ന് സമീപത്തെ മറ്റൊരു കട ഉടമയോടെ പറയുകയായിരുന്നു. ഈ വിഷയത്തിൽ കട ഉടമയും മകനും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് അന്വേഷണം നടത്താൻ ചിങ്ങവനം പൊലീസിനു നിർദേശവും നൽകി. എന്നാൽ, ഇയാളെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. നിരവധി ക്രിമിനൽക്കേസിൽ പ്രതിയും ലഹരി മാഫിയ സംഘാംഗവുമാണ് വിനീത്. വിനീതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തന്നെ തകരുന്ന സാഹചര്യമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.