കോട്ടയം : ഏറ്റുമാനൂർ– ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നു. പാതയിലൂടെ ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും. പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കൽ കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്. മുട്ടമ്പലം –- ചിങ്ങവനം ഭാഗത്തെ രണ്ടാംപാത പഴയ പാതയുമായി ബന്ധിപ്പിച്ചു. ശനിയാഴ്ച സിഗ്നൽ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ നടക്കും.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരട്ടപ്പാത യാഥാർഥ്യമാകുന്നത്. പാറോലിക്കലിൽ പുതിയപാതയും പഴയപാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായർ രാവിലെ ആരംഭിക്കും. ഇതിന് 10 മണിക്കൂറോളം എടുക്കും. ഇതോടെ ഏറ്റുമാനൂർ -–- ചിങ്ങവനം ഇരട്ടപ്പാത പൂർണമായും സഞ്ചാരയോഗ്യമാകും. കോട്ടയം സ്റ്റേഷൻ മുതൽ മുട്ടമ്പലം വരെയുള്ള രണ്ട് തുരങ്കം ഒഴിവാക്കി രണ്ട് പുതിയ പാതകളാണ് നിർമിച്ചിരിക്കുന്നത്. ഇതിലൂടെ കഴിഞ്ഞ ദിവസം മുതൽ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു