കോട്ടയം ചിന്മയമിഷൻ ബാലവിഹാറിന്റെ ചങ്ങാതിക്കൂട്ടത്തിന് തുടക്കമായി

കോട്ടയം: കോട്ടയം ചിന്മയമിഷൻ ബാലവിഹാറിന്റെ ചങ്ങാതിക്കൂട്ടത്തിന് തുടക്കമായി. മെയ് 10 മുതൽ 14 വരെ ചിന്മയ വിദ്യാലയത്തിലാണ് ചങ്ങാതിക്കൂട്ടം നടക്കുക. കുട്ടികൾക്ക് സഹവർത്തിത്വത്തിന്റെ ബാലപാഠങ്ങൾ ക്ലാസിൽ പകർന്നു നൽകും. അടുത്ത ദിവസം നടക്കുന്ന ക്ലാസിൽ കുട്ടികൾക്ക് മൃഗങ്ങളുമായി ഇടപെഴകാനും പേ വിഷ ബാധ പോലുള്ള മാരക രോഗങ്ങളെ അകറ്റി നിർത്താനുമുള്ള വിവരങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കും. റിട്ടയെർഡ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.ബിജു ക്ലാസ് നയിക്കും.

Advertisements

Hot Topics

Related Articles