ചിങ്ങവനത്ത് നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : എം.സി റോഡിൽ ചിങ്ങവനത്ത് കനത്ത കാറ്റിൽ പരസ്യ ബോർഡ് റോഡിലേയ്ക്ക് ചരിഞ്ഞു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് ചരിഞ്ഞത്. റോഡിലേയ്ക്ക് അപകടകരമായി ബോർഡ് ചരിഞ്ഞത് അപകട ഭീതി പടർത്തി പടർത്തി. അപകടം ഒഴിക്കാൻ എം.സി റോഡിന്റെ രണ്ട് വശങ്ങളിലും ജീപ്പ് കുറുകെയിട്ട് പൊലീസ് ഗതാഗതം തടഞ്ഞു. എം.സി റോഡിൽ ഒരു വശത്ത് കൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്.
പണിമുടക്ക് ദിവസമായ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ പരസ്യ ബോർഡ് റോഡിലേയ്ക്ക് ചരിഞ്ഞത്. ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്നും ജംഗ്ഷനിലേയ്ക്ക് ഫ്ളക്സ് ബോർഡ് ചരിയുകയായിരുന്നു. മൂട് ഭാഗം ഇളകിയ ഫ്ളക്സ് റോഡിലേയ്ക്ക് വീഴുമെന്ന ഭീതി പടർത്തി. കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ നാട്ടുകാർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചിങ്ങവനം പൊലീസ് സംഘം വാഹനം റോഡിന് കുറുകെ ഇട്ടു. ചങ്ങനാശേരി – കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ തടഞ്ഞു. ഫ്ളക്സ് ബോർഡ് ചരിഞ്ഞ് കിടന്ന റോഡിന്റെ ഇരുവശത്തും വാഹനം ഇട്ടാണ് പൊലീസ് ഗതാഗതം തടഞ്ഞത്. പൊലീസ് വിവരം അറിയിച്ച് അനുസരിച്ച് കോട്ടയത്ത് നിന്നുള്ള അഗ് നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് , ഫ്ളക്സ് ബോർഡ് താഴെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.