കോട്ടയം : ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം എന്ന് രമേശ് ചെന്നിത്തല.സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സംശയത്തിന് നിഴലിലാണ്. നിരപരാധികൾ പോലും സംശയിക്കുന്ന സാഹചര്യമാണുള്ളത്. ഉൾപ്പെടുത്തേണ്ട 11 പാരഗ്രാഫുകൾ മാറ്റി ഇതൊക്കെ ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണ്. ഗവൺമെന്റ് ഇതിനകത്ത് ഒളിച്ചുകളി നടത്തുന്നു.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടായി എന്നത് ഉറപ്പാക്കുകയാണ് പോലീസ് കേസെടുക്കാൻ ബാധ്യസ്ഥമാണ്. പരാതിക്കാരുടെ മൊഴികൾ ഗവൺമെന്റിന്റെ കയ്യിലുണ്ട്. ഗവൺമെന്റ് ശക്തമായ നടപടിയെടുത്ത് മുന്നോട്ട് വരണം.കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടി ഉപേക്ഷിക്കണം യഥാർത്ഥ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരണം. ‘അമ്മ’യുടെ നിലപാട് സ്വാഗതാർഹം ആണ്. യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുന്നു അത് സർക്കാരിന്റെ കഴിവുകേടാണ്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതും വരെ രഞ്ജിത്ത് മാറിനിൽക്കണം.സർക്കാരിന്റെ സമ്മർദ്ദം കാരണമാണ് പോലീസ് നടപടി എടുക്കാത്തത്.മലയാള സിനിമയെ കരുവാരിത്തേക്കുന്നത് ശരിയായ നടപടി അല്ല എന്നും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു