കോട്ടയം : എസ്.കെ.എസ്.യു. സിഎംഎസ് കോളേജ് യൂണിറ്റ് പ്രസിഡന്റിന്റെ നേരെ എസ്എഫ്ഐ അതിക്രമം . ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് ഒരു വിഭാഗം എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്. സിഎംഎസ് കോളേജിനു മുൻപിലാണ് കെഎസ്യു യൂണിറ്റ് പ്രസിഡൻ്റ് പാർത്ഥിവ് സലിമോനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി കോളേജിനു മുൻപിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ ചുവരെഴുത്തുകൾ തയ്യാറാക്കുന്നതിനിടയിലാണ് എസ്എഫ്ഐയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെയും ഏരിയ പ്രസിഡന്റിന്റെയും സിഎംഎസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ കോളേജ് യൂണിറ്റ് ഭാരവാഹികൾ അടക്കം 25 ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ മനപ്പൂർവ്വം സംഘടിച്ചെത്തി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിറ്റ് പ്രസിഡൻറ് പാർത്ഥിവ് സലിമോൻ അടക്കം അഞ്ചോളം കെഎസ്യു പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്നാണ് കെഎസ്യു ആരോപിക്കുന്നത്.
ഗുരുതര പരിക്കാണ് അടക്കമുള്ള കെഎസ്യു പ്രവർത്തകർക്ക് ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് അക്രമത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. വാരിയെല്ലിന് ഗുരുതര പരിക്കേറ്റ യൂണിറ്റ് പ്രസിഡൻറ് പാർത്ഥിവ് സലിമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കെഎസ്യു പ്രതിഷേധിച്ചു.