കോട്ടയം : മലിനീകരണ നിയന്ത്രണ ബോർഡും കോട്ടയം സി.എം.എസ്. കോളജ് എൻ.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാഘോഷവും പരിശീലന പരിപാടിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്‌ക്കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വീടുകളിൽതന്നെ ജൈവമാലിന്യങ്ങൾ ഫലപ്രദമായി സംസ്‌കരണമെന്നും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സി.എം.എസ്. കോളജിനെയും സി.എം.എസ്. കോളജ് ഹൈസ്‌കൂളിനെയും മലിനീകരണ നിയന്ത്ര ബോർഡ് അവാർഡുകൾ നൽകി ആദരിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി.
സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വാ അധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബാർഡ് എൺവയോൺമെന്റൽ എൻജിനീയർ ബി. ബിജു, സി.എം.എസ്. കോളജ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ബിനോയ് ഈപ്പൻ, എൻ.എസ്.എസ്. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. സജിത്ത് ബാബു, സി.എം.എസ്. കോളജ് എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. കെ.ആർ. അജീഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഹരിത കേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ് എന്നിവർ ക്ലാസെടുത്തു.