കോട്ടയം: കോട്ടയം കളക്ടറേറ്റിലെ നവീകരിച്ച ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസ് ജില്ലാ കളക്ടര്‍ ഡോ.പി. കെ ജയശ്രീ ഉദ്ഘാടനം ചെയ്തു . തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ. റ്റി. മനോജ്, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ അനില്‍ ഉമ്മന്‍, ഫ്രാന്‍സിസ് ബി. സാവിയോ, മുഹമ്മദ് ഷാഫി, പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ സോളി ആന്റണി, ജൂനിയര്‍ സൂപ്രണ്ട് ജി. പ്രശാന്ത്, ഫിനാന്‍സ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയ ബി. എല്‍. ഒ മാര്‍ക്ക് ജില്ലാ കളക്ടര്‍ അഭിനന്ദനപത്രം നല്കി. പാലാ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 128 ബി.എല്‍.ഒ. എ. എന്‍. ശ്രീകുമാര്‍ , പാലാ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 57 ബി.എല്‍.ഒയും അങ്കണവാടി ജീവനക്കാരിയുമായ സി. ജയന്തി എന്നിവരാണ് അഭിനന്ദനപത്രം ഏറ്റുവാങ്ങിയത്.