കോട്ടയം: കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയ്ക്കു സമീപത്ത് വൈദ്യുത പോസ്റ്റിന് തീ പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ജില്ലാ ട്രഷറിയ്ക്കു സമീപം വൈദ്യുത പോസ്റ്റിൽ നിന്നു തീ പടർന്നു പിടിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് വൈദ്യുതി ലൈനിൽ നിന്നും തീ പടർന്നതെന്നാണ് സംശയിക്കുന്നത്. കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചിട്ടുണ്ട്.
Advertisements