പത്തും പ്ളസ്ടുവും ഒഴികെ എല്ലാ ക്ലാസും ഓൺലൈൻ വഴി: മരണത്തിനും കല്യാണത്തിനും 20 പേർ : തീയറ്ററും ജിമ്മും തുറക്കില്ല; കോട്ടയം ജില്ല ‘സി’ വിഭാഗത്തിൽ;
കർശന നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം: കോട്ടയം ജില്ലയെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.
മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

Advertisements

സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.