കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ;
പ്രത്യേക ക്യാമ്പുകൾക്ക് മേയ് 10 ചൊവ്വാഴ്ച തുടക്കം

കോട്ടയം: 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10 നും മേയ് 12 നും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 2008 മേയ് 9 മുതൽ 2010 മേയ് 9 വരെ ജനിച്ച കുട്ടികൾക്ക് ക്യാമ്പുകളിൽ വാക്‌സിൻ ഇന്ന് സ്വീകരിക്കാം. എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി കോവിഡിനെതിരെ വാക്‌സിനേഷൻ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ട.. ആധാർകാർഡ് നിർബന്ധമായും കൊണ്ടുവരണം.

Advertisements

ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ, മധ്യ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാനും ഇത് സഹായിക്കും.
.

Hot Topics

Related Articles