വിവാഹ രജിസ്ട്രേഷന് എത്തിയപ്പോൾ ആധാർ നഷ്ടമായെന്ന് കള്ളം പറഞ്ഞു ; യുവാവിനെ കെട്ടാനെത്തിയത്  വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീ : പ്രണയം നടിച്ച് വഞ്ചിച്ചു എന്ന യുവാവിന്റെ പരാതിയിൽ കോഴിക്കോട് സ്വദേശിനിക്കെതിരെ കേസെടുത്ത് കോന്നി പൊലീസ്

കോന്നി: പ്രണയം നടിച്ച് യുവാവിനെ വഞ്ചിച്ച കേസില്‍ യുവതിക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. കോന്നി സ്വദേശിയായ 28 കാരനായ യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇവര്‍ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാകാന്‍ ഒരിങ്ങിയപ്പോഴാണ് യുവതി തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്.

Advertisements

കോന്നിയിലെ കാനനക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയും അതിനായി എത്തുകയും ചെയ്തു. എന്നാല്‍ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്നായിരുന്നു യുവതിയുടെ മറുപടി. ഇതില്‍ യുവാവിന്റെ വീട്ടുക്കാര്‍ക്ക് സംശയം തോന്നി കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിവാഹിതയാണെന്ന കാര്യം പുറത്തുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹിതയും രണ്ടു കുട്ടിക്കളുടെ മാതാവുമായ കോഴിക്കോട് സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവും യുവതിയും ബന്ധുക്കളും വിവാഹ വസ്ത്രമണിഞ്ഞാണ് കൊന്നി സ്റ്റേഷനില്‍ എത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.