പ്രഭാത നമസ്കാരം ചെയ്യാനെന്ന വ്യാജേന പള്ളിയിൽ എത്തി മോഷണം ; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി പ്രതി : കോട്ടയം താജ് മസ്ജിദിലെ മോഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾക്കായ് അന്വേഷണമാരംഭിച്ച് പൊലീസ് 

കോട്ടയം : പ്രഭാത നമസ്കാരം ചെയ്യാൻ എന്ന വ്യാജേന പള്ളിയിൽ എത്തി മോഷണം. ഒടുവിൽ സിസിടിവിയിൽ കുടുങ്ങി പ്രതി. തിങ്കളാഴ്ച പ്രഭാത നമസ്കാരം നടക്കുമ്പോൾ കോട്ടയം താജ് മസ്ജിദിലാണ് മോഷണം നടന്നത്. നമസ്കരിക്കാൻ എന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. മസ്ജിദിലെ ഇമാമിന്റെ റൂമിൽ നിന്നും പൈസ മോഷ്ടിക്കുകയും പ്രാർത്ഥനാ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്ന വാതിലിൽ നിന്നും മോഷണം നടത്തി കടന്നു കളയുകയായിരുന്നു ഇയാൾ. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  പോലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. ഇയാളെ പറ്റി അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.