കോഴിക്കോട്: ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവ സംഗീത സംവിധായകൻ ശരത് മോഹൻ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശിയായ ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ ഇയാൾക്കെതിരെ കേസും നിലവിലുണ്ട്. കോഴിക്കോട് പയ്യോളി പൊലീസാണ് ഇയാളെ പിടികൂടിയത്. ഗവർണർ അടക്കമുള്ളവരുമൊത്തുള്ള ചിത്രങ്ങൾ ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
ഒൻപത് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാൾ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.എന്നാൽ മാഹിയിൽ നിന്ന് മദ്യം കടത്തിയെന്ന കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം ഇയാൾ ഹാജരാകാതിരുന്നപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടിന്റെ അടിസ്ഥാനത്തിൽ പയ്യോളി പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവർണർ, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹൈക്കോടതിയിലടക്കം നിയമനം നേടി നൽകാം എന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഹൈക്കോടതി വിജിലൻസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. കോട്ടയം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലെ സ്റ്റേഷനുകളിലായിട്ടാണ് ഇയാൾക്കെതിരെ പരാതിയുള്ളത്.