കോട്ടയം : കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ആയി ചിൻ്റു കുര്യൻ ജോയിയേയും ജനറൽ സെക്രട്ടറിയായി ജോബിൻ ജേക്കബിനേയും തിരഞ്ഞെടുത്തു. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ജില്ല പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നിവരെ അതതു ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ (ഡിസിസി) യഥാക്രമം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസൻ നിയമിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയിയെ ഡിസിസി വൈസ് പ്രസിഡന്റായും ജോബിൻ ജേക്കബിനെ ജനറൽ സെക്രട്ടറിയായും നിയമിച്ചത്. മുൻപ് കെ സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നു.