കടുത്തുരുത്തി: മൂന്നു ദിവസം മുൻപ് കാണാതായ ശേഷം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ സംസ്കാരം നടത്തി. കപിക്കാട്, കരീത്തറയിൽ ജോർജ്കുട്ടി (76)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിന്റെ ബണ്ടിനോട് ചേർന്നുള്ള കൈതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements
മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം കടുത്തുരുത്തിയിൽ നിന്നും പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി വൈക്കം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കാരം നടത്തി.
മക്കൾ: ലിസമോൾ, ജോൺസൺ, ബിൻസി. മരുമക്കൾ: ജോർജ് വി.എം, മാത്യു ജോസഫ്, സിന്ധു.