എച്ച്.വി.എ.സി.ആർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 12 ന്

കോട്ടയം: എച്ച്.വി.എ.സി.ആർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 12 ന് നടക്കും. കാരിത്താസ് തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. ഗോദറേജ് അപ്ലയിൻസസ് അസി.ജി.എം സോയൂസ് പീറ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ. 9.30 ന് സമ്മേളനം നടക്കും. ജനറൽ സെക്രട്ടറി കെ.പി രാജു സ്വാഗതം ആശംസിക്കും. പ്രസിഡന്റ് സി.ടി മാത്യു അധ്യക്ഷത വഹിക്കും. ട്രഷറർ ടി.എസ് ശ്രീനിവാസ് നന്ദി പറയും. 10.30 മുതൽ മുഹമ്മദ് ഷഫീഖ് നയിക്കുന്ന ട്രെയിനിംങ് ക്ലാസ് നയിക്കും.

Advertisements

Hot Topics

Related Articles