കോട്ടയം: ജില്ലാ പഞ്ചായത്തിലെ ദാരിദ്ര ലഘൂകരണ വിഭാഗത്തിലെ കീഴ് ജീവനക്കാരിയെ, ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ മർദിച്ചു. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ ഓഫിസറുടെ മുറിയിൽ വച്ചാണ് ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ തല്ലിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അടിയുണ്ടായതിനെ തുടർന്നു ഓഫിസിൽ ബഹളമുണ്ടായി. ഇതോടെ വിവരം അറിഞ്ഞ് പൊലീസ് സംഘം എത്തിയെങ്കിലും ജീവനക്കാരുടെ വിഷയത്തിൽ പരാതിയില്ലാതെ ഇടപെടാനാകാത്തതിനാൽ പൊലീസും വിഷമത്തിലായി. ഇതിനിടെ തല്ലിടത് ഗസ്റ്റഡ് ജീവനക്കാരുടെ ഇടത് സംഘടനാ അംഗവും, തല്ല് കൊണ്ടത് സർക്കാർ ജീവനക്കാരുടെ ഇടത് സംഘടനാ അംഗവുമാണ്. ഈ സാഹചര്യത്തിൽ രണ്ടു കൂട്ടരും പ്രശ്നം പറഞ്ഞ് പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുകയാണ്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവങ്ങൾ. ദാരിദ്ര ലഘൂകരണ വിഭാഗത്തിലെ ജില്ലാ ഓഫിസറുടെ മുറിയിൽ നിൽക്കുകയായിരുന്നു ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയെന്ന് ജീവനക്കാർ പറയുന്നു. ഈ സമയത്താണ് കീഴ് ജീവനക്കാരി ഇവിടേയ്ക്ക് എത്തുന്നത്. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ മർദിച്ചതോടെ ജീവനക്കാരി കരയുകയും, ബഹളമുണ്ടാക്കിയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെയാണ് മറ്റു ജീവനക്കാർ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ ഓടിയെത്തിയതോടെ ഓഫിസിനു മുന്നിൽ ആൾക്കൂട്ടമായി. തുടർന്ന് വിവരം പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. വിഷയത്തിൽ തർക്കം തുടരുകയാണ്. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ ഓഫിസറുടെ മുന്നിൽ വച്ചാണ് മർദനം നടന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.