കോട്ടയം ഡിസ്ട്രിക്റ്റ് ഓട്ടോമൊബൈൽ പാർട്ട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 23 ന്

കോട്ടയം: ഡിസ്ട്രിക്ട് ഓട്ടോമൊബൈൽ പാർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ വാർഷികം ഏപ്രിൽ 23 ഞായറാഴ്ച രണ്ടിന് കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ഹാജി എം.കെ ഖാദർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ത്യാഗരാജൻ അധ്യക്ഷത വഹിക്കും. കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ സാമുവൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ മെറിറ്റ് അവാർഡ് വിതരണം നടത്തും. മർച്ചന്റ് അസോസിയേഷൻ ട്രഷറർ സി.എ ജോൺ, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ, വൈസ് പ്രസിഡന്റ് പി.ജി ഗിരീഷ്, കമ്മിറ്റി അംഗം കലാ സിബി എന്നിവർ ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺ ഡേവിഡ് സ്വാഗതം ആശംസിക്കും. കമ്മിറ്റി അംഗം വി.മുരളീധരൻ അനുശോചനം അറിയിക്കും. ട്രഷരർ ജോസഫ് ചാക്കോ നന്ദി പറയും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.