കോട്ടയം ജില്ലാ പ്രൈവറ്റ്‌ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭരണ സമിതി തിരഞ്ഞെടുപ്പ് ;  ജാക്സൺ.സി .ജോസഫും , കെ.എസ് സുരേഷും ഭാരവാഹികൾ

കോട്ടയം : കോട്ടയം ജില്ലാ പ്രൈവറ്റ്‌ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും 2024 – 2027 കാലയളവിലേയ്ക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന്  11.00 ന് നാഗമ്പടം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ബി. സുനീർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ കാലോചിതമായ വർദ്ധനവ് വരുത്തുക. ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകുക. 

Advertisements

സ്വകാര്യ ബസ് പെർമിറ്റുകളിലെ കെഎസ്ആർടിസിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് കോവിഡ് രോഗവ്യാപനത്തിനു ശേഷം സ്വകാര്യ ബസ് വ്യവസായത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 2024-27 കാലയളവിലേയ്ക്കുള്ള ഭാവാഹികളായി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാക്സൺ.സി .ജോസഫ് (പ്രസിഡന്റ്)  പി.വി.ചാക്കോ പുല്ലത്തിൽ, കെ.എസ്. ജയകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റുമാർ) കെ.എസ് സുരേഷ് (ജനറൽ സെക്രട്ടറി) വിനോജ്.കെ.ജോർജ് , പ്രദീപ്.ജി.നായർ (ജോയിന്റ് സെക്രട്ടറിമാർ ) റ്റി.യു. ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Hot Topics

Related Articles