കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരണപ്പെട്ടു. കഴിഞ്ഞ 12ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ജോസഫ് (79) ആണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ 24നാണ് മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കൃത്യമായ വിലാസമോ മറ്റ് വിവരങ്ങളോ ആശുപത്രി അധികൃതർക്ക് ലഭിച്ചിട്ടില്ല. മുണ്ടക്കയം സ്വദേശിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെയെങ്കിലും കൃത്യമായ വിലാസം ഇതുവരെ ലഭിച്ചിട്ടില്ല. ഈ വാർത്തയോടോപ്പം നൽകിയിരിക്കുന്ന ചിത്രം തിരിച്ചറിയുന്നവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുമായോ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.