കോട്ടയം : സിഎസ്ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദീക ജില്ലയുടെ ആത്മീയ കൂട്ടായ്മയായ വചനമാരി കൺവൻഷൻ ഫെബ്രുവരി 23,24,25 തീയതികളിൽ കുറുപ്പുംന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷൻ റൈറ്റ്.റവ തോമസ് സാമുവേൽ തിരുമേനി ഉദ്ഘാടനം ചെയ്യും. റവ. ഡീക്കൻ. സജി ജോസഫ്, ഇരവിപേരൂർ വചനശുശ്രൂഷ നിർവഹിക്കുകയും, രണ്ടാം ദിവസം ബ്രദർ. തോമസ് ഈപ്പൻ കോട്ടയം ,സമാപന ദിവസം ഡോ. ബെഞ്ചമിൻ ജോർജ് കോട്ടയം എന്നിവർ വചനശുശ്രൂഷ നിർവഹിക്കും .ഏറ്റുമാനൂർ വൈദീക ജില്ലാ ചെയർമാൻ റവ.കെ . എം ജോൺ, ജില്ലാ സെക്രട്ടറി അരുൺ മാത്യു, കൺവൻഷൻ ജനറൽ കൺവീനർ ശ്രീനി ഡാനിയേൽ എന്നിവർ നേതൃത്വം നൽകുന്ന കൺവൻഷനിൽ ജില്ലയിലെ 41സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയും അംഗസംഖ്യയിൽ രണ്ടാമതായും നിലനിൽക്കുന്ന സഭയാണ് സിഎസ്ഐ. കോട്ടയം ആസ്ഥാനമായുള്ള മദ്ധ്യകേരള മഹായിടവകയുടെ ഭാഗമായ ഏറ്റുമാനൂർ വൈദീക ജില്ലയുടെ ആത്മീയ കൂട്ടായ്മയാണ് വചനമാരി കൺവൻഷൻ.2005 -ൽ ആരംഭിച്ച വചനമാരി കൺവൻഷന്റെ 18 -മത് യോഗങ്ങൾ ആണ് ഫെബ്രുവരി 23,24,25 തീയതികളിൽ കുറുപ്പുന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടക്കുന്നത്. കിഴക്ക് പാലക്കുഴ മുതൽ പടിഞ്ഞാറ് തലയാഴം വരെയും തെക്ക് കുമ്മണ്ണൂർ മുതൽ വടക്ക് മണീട് വരെയുള്ള ഭൂപരിധിയിൽ വരുന്ന 41 സഭകളാണ് ജില്ലയുടെ ഊർജ്ജം.ജില്ലയുടെ ആത്മീയകൂട്ടായ്മക്കായി ആരംഭിച്ച കൺവൻഷനിൽ നാനാ ജാതി മതസ്ഥർ പങ്കെടുക്കും.