കോട്ടയം : സംസ്ഥാനത്ത് പരക്കെ മഴ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു .ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് ഇന്ന് കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്ന് പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുള്ളതിനാലും ഈ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു . കാലാവർഷം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Advertisements