കോട്ടയം: കേരള സംസ്ഥാന വികലാംഗ കോർപറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യവിതരണത്തിന്റെയും ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുന്ന ‘ശുഭയാത്ര’പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂർ തവളക്കുഴി സാൻജോസ് സ്പെഷൽ സ്കൂളിൽ നടന്നു. തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും എത്തിച്ചു നൽകേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ബാധ്യതയാണെന്ന് എം.പി. പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. വാർഡംഗം വി.എസ്. വിശ്വനാഥൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റീബല്ലോ, ജെബീൻ ലോലിത സെയ്ൻ, ഡി.എ.ഡബ്ല്യൂ.എഫ്. ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്, പ്രിൻസിപ്പൽ സിസ്റ്റർ എസ്. അനുപമ, സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. ജോസ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. സി.എസ്. രാജാംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ‘ഹസ്തദാനം’ പദ്ധതിപ്രകാരം തീവ്രഭിന്നശേഷിക്കാരായ 12 വയസുവരെയുള്ള കുട്ടികൾക്ക് 20,000 രൂപ വീതം സ്ഥിരനിക്ഷേപമായി വിതരണം ചെയ്തു.