ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ന്യൂട്രീഷനിസ്റ്റ് ഒഴിവ് ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ബ്ലോക്ക് തലത്തിലെ ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കുകളിലെ പോഷകാഹാര വിദഗ്ധരുടെ (ന്യൂട്രീഷനിസ്റ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Advertisements

പ്രായപരിധി: 2022 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. യോഗ്യത: എം.എസ് സി. ന്യൂട്രീഷൻ/ഫുഡ് സയൻസ്/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡയറ്റ് കൗൺസിലിങ്, ന്യൂട്രീഷണൽ അസെസ്‌മെന്റ്, പ്രെഗ്നൻസി ആൻഡ് ലാക്‌ടെഷൻ കൗൺസിലിങ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിദിനം 500 രൂപ വേതനം(ആഴ്ചയിൽ രണ്ടു ദിവസം) ലഭിക്കും.
താൽപര്യമുള്ളവർ നിശ്ചിത മാതൃക അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്. സെൽ, കെ.വി.എം. ബിൽഡിംഗ്, അണ്ണാൻകുന്ന്, കോട്ടയം-1 വിലാസത്തിൽ ജനുവരി 15 വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. അപേക്ഷ മാതൃക ജില്ലാ ഐ.സി.ഡി.എസ്. സെല്ലിലും https://drive.google.com/drive/u/1/folders/1Zw-5gZVEhDPZ7wTxkL8yq6qMgOQl-q7V എന്ന ലിങ്കിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2561677, 8590881069, 9747319641.

Hot Topics

Related Articles