കോട്ടയം മൂലവട്ടം ദിവാൻപുരത്ത് വീടിനു തീ പിടിച്ചു; തീ അഗ്നിരക്ഷാ സേനാ സംഘം എത്തി നിയന്ത്രണ വിധേയമാക്കി

കോട്ടയം: മൂലവട്ടം ദിവാൻപുരത്ത് വീടിനു തീ പിടിച്ച് മേൽക്കൂര കത്തി നശിച്ചു. ദിവാൻപുരത്ത് പ്രവർത്തിക്കുന്ന പൊടിമില്ലിന് പിന്നിലെ വീടാണ് കത്തി നശിച്ചത്. വീടിന്റെ മേൽക്കൂരയിൽ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഉണ്ടായട്ടില്ല.

Advertisements

Hot Topics

Related Articles