ഗതാഗത നിയമങ്ങൾ പാലിച്ച് കുടുംബത്തോടൊപ്പം ബൈക്കിലൊരു സുരക്ഷിത യാത്ര; പ്രവാസി മലയാളി കുടുംബത്തിന് കോട്ടയം ഡിവൈ.എസ്.പിയുടെ അഭിനന്ദനം

കോട്ടയം: ഗതാഗത നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്ത കുടുംബത്തിന് കോട്ടയം ഡിവൈ.എസ്.പിയുടെ അഭിനന്ദനം. യാത്രക്കാരെല്ലാവരും ഹെൽമറ്റ് ധരിച്ച് സുരക്ഷിതമായി യാത്ര ചെയ്ത കുടുംബത്തെയാണ് കോട്ടയം നഗരത്തിൽ വച്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ അഭിനന്ദിച്ചത്. കോട്ടയം നഗരമധ്യത്തിൽ കെ.സി മാമ്മൻമാപ്പളി ഹാളിനു മുന്നിൽ പരിശോധനകളുടെ ഭാഗമായി നിന്ന ഡിവൈഎസ്്.പി ജെ.സന്തോഷ്‌കുമാറിനു മുന്നിലാണ് ബൈക്ക് യാത്രക്കാർ എത്തിയത്. കുടുംബത്തിലെ മൂന്നു പേരും ഹെൽമറ്റ് ധരിച്ചെത്തിയത്. ഭാര്യയും ഭർത്താവും ചെറിയ കുട്ടിയുമാണ് ബൈക്കിൽ എത്തിയത്. ഇവരെ അഭിനന്ദിച്ച ശേഷം യാത്ര തുടരാൻ അനുവദിച്ചു. കുവൈറ്റിൽ നഴ്‌സായ ദമ്പതിമാർ തൃശൂരിലാണ് താമസം. ഭാര്യയുടെ വീടായ കളത്തിപ്പടിയിൽ എത്തിയതായിരുന്നു ഇരുവരും.

Advertisements

Hot Topics

Related Articles