കോട്ടയം : നഗരമധ്യത്തിൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളി. രാത്രിയിൽ എത്തിയ ടാങ്കർ ലോറിയിൽ നിന്നാണ് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയത്. നാട്ടുകാർ ചേർന്നു വാഹനം തടഞ്ഞു വച്ചു. നഗരമധ്യത്തിൽ ഈരയിൽക്കടവ് റോഡിൽ മുപ്പായിപ്പാടം ഭാഗത്താണ് ഇപ്പോൾ കക്കൂസ് മാലിന്യം തള്ളിയത്. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെ ടാങ്കർ ലോറിയിൽ എത്തിയ സംഘമാണ് വ്യാപകമായി മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കർ ലോറി ടാപ്പ് തുറന്ന് വച്ച് നടുറോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. ഈ ലോറി ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നാണ് നാട്ടുകാർ ലോറി പിടിച്ചെടുത്തത്.
നടുറോഡിലൂടെ നടക്കാൻ പോലും സാധിക്കാത്ത രീതിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതേ തുടർന്നു ക്ഷുഭിതരായ നാട്ടുകാർ ചേർന്നാണ് നടുറോഡിൽ മാലിന്യം തള്ളിയ ലോറി പിടിച്ചെടുത്തത്. തുടർന്നു, നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി പലപ്പോഴും രംഗത്ത് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയിൽ വെളിച്ചമില്ലാത്തതിനെ തുടർന്നാണ് നേരത്തെ കക്കൂസ് മാലിന്യം തള്ളിയിരുന്നത്. എന്നാൽ, ഇപ്പോൾ സന്ധ്യാ സമയത്ത് തന്നെ മാലിന്യം തള്ളുകയായിരുന്നു. നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചിട്ടും മാലിന്യം തള്ളൽ നിഷ്കരുണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വലിയ പ്രതിഷേധമാണ് വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നത്.