കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; സി.തോമസ് പ്രസിഡന്റ് വിനോദ് ചെറിയാൻ സെക്രട്ടറി; മുൻ എം.എൽ.എ കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു

ഫോട്ടോ: സ്‌കൂളുകളിൽ കുടിവെള്ളം പദ്ധതി ഉൾപ്പെടെ റോട്ടറി കോട്ടയം ഈസ്റ്റ് ക്ലബ്ബിന്റെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, മുൻ എം പി സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. മുൻ ഗവർണർ: സ്‌കറിയ ജോസ്, രേണു ജോസഫ്, വത്സല വേണുഗോപാൽ, സി തോമസ്, വിനോദ് ചെറിയാൻ, ടോം ചാക്കോ, ജോജോ അലക്‌സാണ്ടർ എന്നിവർ സമീപം.

Advertisements

കോട്ടയം: കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ എം പി സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.വത്സല വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി. തോമസ് പ്രസിഡണ്ട് ആയും വിനോദ് ചെറിയാൻ സെക്രട്ടറിയായും ഈപ്പൻ മാത്യു ട്രഷറർ ആയും സ്ഥാനം ഏറ്റു. റോട്ടറി നിർമ്മല പദ്ധതിയുടെ ഭാഗമായി രണ്ട് സ്‌കൂളുകൾക്ക് വാട്ടർ ഫിൽട്ടർ നൽകി. റോട്ടറി മുൻ ഗവർണർ സ്‌കറിയ ജോസ്, അസിസ്റ്റന്റ് ഗവർണർ ജോജോ അലക്‌സാണ്ടർ, മുൻ പ്രസിഡന്റ് വത്സല വേണുഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി തോമസ്

വിനോദ് ചെറിയാൻ

Hot Topics

Related Articles