കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന. മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച്ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും ചെലവുരജിസ്റ്റർ പരിപാലിക്കുന്നുണ്ട്. ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും പരിശോധിച്ചാണ് ചെലവു നിർണയിക്കുന്നത്. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്കു തെരഞ്ഞടുപ്പിനായി പരമാവധി ചെലവഴിക്കാവുന്നത്. രണ്ടാം ഘട്ട പരിശോധന ഏപ്രിൽ 18നും മൂന്നാം ഘട്ടം ഏപ്രിൽ 23നും നടക്കും.തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 1801060, 1801711വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- ആന-25711.20, 52600വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- 77416, 85500തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 910075, 910075പി.ഒ. പീറ്റർ- സമാജ്വാദി ജനപരിഷത്ത്-25000, 45540അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-972823, 974250ചന്ദ്രബോസ് പി.- സ്വതന്ത്രൻ -25000, രേഖകൾ സമർപ്പിച്ചിട്ടില്ലജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- 25000, 25343ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-25000, 25635മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-12500, 12750സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- 26350, 59180സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- 25000, 27465എം.എം. സ്‌കറിയ-സ്വതന്ത്രൻ- 25000, 34300റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-25000, 37160