കോട്ടയം : കോട്ടയം ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ഇന്ന് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. മുളന്തുരുത്തിയിലെ ഒ ഇ എൻ ഇന്ത്യ ലിമിറ്റഡ് കമ്പനിയും രണ്ട് സബ്സിഡറി യൂണിറ്റുകളും ആംഫിനോൾ എഫ് സി ഐ യും സന്ദർശിച്ച് തൊഴിലാളികളോട് വോട്ടഭ്യർഥിച്ചു.ത്രിപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം പ്രദേശത്ത് കൊച്ചി – തേനി ഹൈവേയ്ക്ക് വേണ്ടി സ്ഥലമെടുപ്പിൻ്റെ പേരിൽ ദുരിതത്തിലായ ഗുണഭോക്താക്കളെ നേരിൽ കണ്ട് സംസാരിച്ചു. വസ്തു കൈമാറ്റം മരവിപ്പിച്ചിരിക്കുന്നതിനാൽ സ്വന്തം സ്ഥലംവിൽക്കാനോ ലോൺ എടുക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഗുണഭോക്താക്കൾ.ഉച്ചയ്ക്ക് ശേഷം കോട്ടയം കാരിത്താസ് ആശുപത്രി ആസ്ഥാനത്തെ വിവിധ മഠങ്ങൾ സന്ദർശിച്ചു. ആശുപത്രി ജീവനക്കാരെ കണ്ട് വോട്ടഭ്യർഥിച്ചു.വിവിധയിടങ്ങളിൽ ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടം, കെ ആർ ജയകുമാർ, ആർ.ഹരി, അഡ്വ.റീസ് പുത്തൻവീട്ടിൽ ,എൻ. ആർ ജയകുമാർ, ജോണി അരീക്കാട്ടിൽ, എ.ജെ ജോർജ്, കെ.കെ അജി, ജോർജ് മാണി, കെ.വി സാജു, റോയി തിരുവാങ്കുളം എന്നിവർ സ്ഥാനാർഥിയോടൊപ്പം പര്യടനം നടത്തി.