കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാരുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിന് എതിരെ ആരോപണം കടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കെട്ടിട നിർമ്മാണ കരാറുകാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്പ്രണ്ടായ ഭാര്യ രശ്മി എന്നിവർ ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലാണ് രശ്മി ജോലി ചെയ്തുവന്നിരുന്നത്. രാമപുരം തെരുവേൽ വിഷ്ണു എസ്.നായർ (36), രശ്മി വിഷ്ണു (35) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ സംസ്കാരം ഇന്ന് ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
വിഷ്ണുമായി പണമിടപാടുള്ളവർ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കും എന്ന ഭീഷണി ഉയർത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. തൊഴിൽ സ്ഥലത്ത് അപമാനിത ആകുമോ എന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. പരസ്ഫരം കെട്ടിപ്പുണർന്ന നിലയിലാണ് ഇരുവരുടെയും മൃതശരീരങ്ങൾ കണ്ടെത്തിയത്. ബ്ലേഡ് മാഫിയ സംഘങ്ങൾ കേരളത്തിലെ ജനങ്ങളുടെ ജീവന് എത്രമാത്രം വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറവിലങ്ങാട് സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവന്റെ ബ്ലേഡ് മാഫിയ സംഘവുമായുള്ള ധനം ഇടപാടുകളാണ് വിഷ്ണുവിൻറെ സാമ്പത്തിക അടിത്തറ തകർത്തത് എന്നും പറയപ്പെടുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം മുപ്പതിനായിരം രൂപ വരെ പലിശയും പിഴപ്പലിശയായി മറ്റൊരു മുപ്പതിനായിരവും ആണ് ബ്ലേഡ് മാഫിയ സംഘം ഈടാക്കിയിരുന്നത് എന്ന് വിഷ്ണുവുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നുണ്ട്. കിലോ കണക്കിന് കഞ്ചാവുമായി അറസ്റ്റിലായ പശ്ചാത്തലവും കടുത്തുരുത്തി സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവന് ഉണ്ട്. കടുത്തുരുത്തി കുറവിലങ്ങാട് പ്രദേശത്ത് കള്ളനോട്ട് ഇടപാടുകളും ആയി ബന്ധപ്പെടുത്തിയും ഇയാളുടെ പേര് ഉയർന്നു വരാറുണ്ട്. നിലവിൽ തലയോലപ്പറമ്പ് മാന്നാറിൽ ഇയാൾ നടത്തുന്ന ബേക്കറി കേന്ദ്രീകരിച്ചാണ് ഈ ക്രിമിനൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
ബ്ലഡ് മാഫിയ സംഘത്തലവനുമായി ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദം ശക്തമായപ്പോൾ വിഷ്ണു നേരിട്ട് ഇയാളെ കണ്ടിരുന്നു എന്നും പറയുന്നുണ്ട്. ശനിയാഴ്ചയാണ് ഇതുണ്ടായത്. വിഷ്ണുവിൻറെ കൈയിൽനിന്ന് ഈടായി പിടിച്ചെടുത്ത വാഹനത്തിൻറെ എൻജിൻ അഴിച്ചുമാറ്റി വിറ്റു എന്ന ആരോപണവും ഈ ബ്ലേഡ് ഇടപാടുകാരനിൽ നിന്നും ഉയരുന്നുണ്ട്.
മരിക്കുന്നതിനു തലേന്ന് ഞായറാഴ്ച വിഷ്ണുവിനെ നാല് പേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പൊതുപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചടുലമായ ഇടപെടൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിൽ അത് പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം ഒരുക്കും എന്ന ആശങ്കയും ശക്തമാണ്. ആരോപണ വിധേയനായ ബ്ലേഡ് മാഫിയ തലവനെ പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഫോണിൽ വിളിച്ചു എന്നും അയാളോട് വിവരങ്ങൾ തിരക്കി എന്നും പറയപ്പെടുന്നുണ്ട്. ഇത് രക്ഷപെടാൻ ഇയാൾക്ക് പഴുതൊരുക്കുവാൻ വേണ്ടിയായിരുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു