കോട്ടയം : ഈരാറ്റുപേട്ട വാഗമൺ തീക്കോയി റോഡിൽ അപകടം വിതച്ച് കടന്ന കാർ നാട്ടുകാർ പിൻതുടർന്ന് പിടികൂടി. വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാറാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാഗമൺ തീക്കോയി റോഡിൽ ഒറ്റയിട്ടി ടൗണിൽ നിർത്തിയിട്ടിരുന്ന 3 വാഹനങ്ങളേയും വഴിയാത്രക്കാരനെയും ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് വന്ന സാൻട്രോ കാർ ഒറ്റയിട്ടി ടൗണിൽ പാർക്ക് ചെയ്ത മൂന്നു ബൈക്കുകളിലും റോഡരികിൽ നിന്ന ഒരാളെയും തട്ടിയിട്ട് കടന്നു കളഞ്ഞത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാരായ യുവാക്കൾ പിന്തുടർന്ന് തീക്കോയി ടൗണിന് സമീപം തടഞ്ഞു നിർത്തി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ പോലീസിൽ ഏൽപ്പിച്ചു. കൊല്ലം കരനാഗപ്പള്ളി സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ മദ്യ ലഹരിയിലാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത വേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളിലും ഒരു ബൈക്കിലുമാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒറ്റയീട്ടി കുരുവംപ്ലാക്കൽ ദേവസ്യാച്ചൻ എന്നയാളെ ഗുരുതരമായ പരിക്കോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.