കോട്ടയം: മകനും മരുമകനും ഒപ്പം ചേർന്ന് ആദ്യം സ്വന്തം സ്വന്തം ജേഷ്ഠനെ അടിച്ചു കൊന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുക്കുപണ്ടം പണയം വച്ച കേസിൽ കുടുങ്ങി ആലപ്പുഴയിൽ അകത്തായി. പുറത്തിറങ്ങി മൂന്നാം ദിവസം മരുമകനെ കൊലപ്പെടുത്തി വീണ്ടും അകത്തേയ്ക്ക്. ഈരാറ്റുപേട്ടയിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇപ്പോൾ സ്വന്തം മരുമകനെ കൊലപ്പെടുത്തി ജയിലിലേയ്ക്കു പോകുന്നത്. മരുമകനെ കൊലപ്പെടുത്താനുള്ള സംഘർഷത്തിനിടെ മകനെയും പ്രതി ആക്രമിച്ചു പരിക്കേൽപ്പിച്ചു. പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന ഈരാറ്റുപേട്ട മുതുകാട്ടിൽ ജോസ് കുഞ്ഞ് (ജോസ്) ആണ് ഇപ്പോൾ വീണ്ടും ജയിലിലേയ്ക്കു മടങ്ങിയിരിക്കുന്നത്.
സഹോദരിയുടെ മകൻ എറണാകുളം സ്വദേശി ലിജോയെ കുത്തിക്കൊലപ്പെടുത്തുകയും, മകൻ ദീപുവിനെ കുത്തി വീഴ്ത്തുകയും ചെയ്താണ് പ്രതി വീണ്ടും അകത്തേയ്ക്കു പോകുന്നത്. ശനിയാഴ്ച വൈകിട്ട് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുക്കടവിന് സമീപം വെട്ടിപ്പറമ്പിലായിരുന്നു സംഭവം. കുടുംബ തർക്കത്തെ തുടർന്ന് ജോസ് മകൻ ദീപുവിനെ ആക്രമിക്കുകയും, മരുമകൻ ലിജോയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ൽ ജോസും ലിജോയും ദീപുവും ചേർന്ന് ജോസിന്റെ സഹോദരനെ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനു ശേഷം ജാമ്യത്തിലിറങ്ങിയ ജോസ് ആലപ്പുഴയിലേയ്ക്കു കടക്കുകയും, ഇവിടെ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തി ജയിലിൽ ആകുകയും ചെയ്തു. ഇതിന് ശേഷം തിരികെ കോട്ടയം ഈരാറ്റുപേട്ടയിൽ എത്തിയാണ് ഇയാൾ ഇപ്പോൾ കൊലക്കേസിൽ കുടുങ്ങിയിരിക്കുന്നത്.
ലിജോ മക്കൾക്കും മാതാവിനും ഒപ്പം വീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇതിനിടെ ഇവിടെ താമസിച്ചിരുന്ന കുട്ടികളെ ലിജോയും, ദീപുവും ചേർന്ന് സിഗരറ്റ് കുറ്റിയ്ക്കു പൊള്ളിച്ചിരുന്നതായി പരാതി ഉയർന്നു. തുടർന്നു, പൊലീസ് സ്ഥലത്ത് എത്തി കുട്ടികളെ ജുവനൈൽ ഹോമിലേയ്ക്കു മാറ്റിയിരുന്നു. ഇത്തരത്തിൽ നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന കുടുംബമാണ് ഇപ്പോൾ കുടുങ്ങിയത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും, ഒരാൾ ജയിലിൽ ആകുകയും ചെയ്തതോടെയാണ് ഇപ്പോൾ പൊലീസിനും താല്കാലിക ആശ്വാസമായിട്ടുണ്ട്.