കോട്ടയം ഈരാറ്റുപേട്ടയിൽ സി.പി.എമ്മിൽ അച്ചടക്ക നടപടി; ലോക്കൽ സെക്രട്ടറി അടക്കം എട്ടുപേരെ തരം താഴ്ത്തി

കോട്ടയം : വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനം നിർത്തി വച്ച ഈരാറ്റുപേട്ടയിൽ സിപിഎമ്മിൽ അച്ചടക്കനടപടി. പ്രാദേശികമായ വിഭാഗീയതയുടെ പേരിലാണ് പാർട്ടിയിൽ അച്ചടക്കനടപടി ഉണ്ടായത്.

Advertisements

ലോക്കൽ സെക്രട്ടറിയും, ഏരിയാകമ്മിറ്റി അംഗവും ഉൾപ്പെടെ എട്ടുപേരെ തരംതാഴ്ത്തി. കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി ലോക്കൽ സമ്മേളനം നിർത്തിവച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പാലായിൽ ജോസ് കെ മാണിയുടെ തോൽവിയിൽ സി.പി.എമ്മിൽ അച്ചടക്ക നടപടി ഇല്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ആരെയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല.

എതിരാളികളുടെ പ്രചരണങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ ആയില്ലന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അച്ചടക്ക നടപടി എടുക്കേണ്ട തരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കേരള കോൺഗ്രസിന് തോൽവി ഉണ്ടായ കടുത്തുരുത്തിയിലും സി.പി.എമ്മിൽ നടപടി ഇല്ല.

Hot Topics

Related Articles