കോട്ടയം: ഏറ്റുമാനൂരിൽ ബാറിനുള്ളിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബാറിനുള്ളിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് പ്രതി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഏറ്റുമാനൂർ പേരൂർ ഇൻജികാല വീട്ടിൽ മുഹമ്മദ് റാഫി (41) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
ബാറിനുള്ളിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്തെ തുടർന്നാണ് കൊലപാതക ശ്രമം നടത്തിയത്. വൈകിട്ട് ഒമ്പതര മണിയോടുകൂടി തവളക്കുഴി മാളിക ബാറിന് സമീപത്ത് റോഡരികിൽ വെച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദ്ദിക്കുകയും കയ്യിൽ സൂക്ഷിച്ചിരുന്ന ഏതോ ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയും ആയിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അൻസിൽ എ.എസ്, എസ്,ഐ മാരായ അഖിൽദേവ്, മനോജ് കെ കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ ജിജോ, ജോമി, സുനിൽ കുര്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് വി.കെ , അജിത് എം വിജയൻ, അനിൽകുമാർ
എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോട്ടയം ഏറ്റുമാനൂരിൽ ബാറിനുള്ളിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവാവ് പിടിയിൽ

Advertisements