കോട്ടയം ഏറ്റുമാനൂരിൽ നിന്നും വീട്ടമ്മയെ കാണാതായ സംഭവം; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്; വീട്ടമ്മയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയ്ക്കായി അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായിൽ വീട്ടിൽ ജെയിൻ മാത്യു (ജൈനമ്മ -48)വിനെയാണ് കഴിഞ്ഞ ഡിസംബർ 23 ന് കാണാതായത്. നേരത്തെ ഏറ്റുമാനൂർ പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ പറ്റി വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവരുടെ ചിത്രവും വിശദാംശങ്ങളും അടങ്ങിയ നോട്ടീസും ക്രൈംബ്രാഞ്ച് സംഘം പുറത്തിറക്കി. അഞ്ച് അടി അഞ്ചിഞ്ച് ഉയരമുണ്ട്. ഇരുനിറവും നര കലർന്ന മുടിയുമാണ്. കഴുത്തിന് മുൻ ഭാഗത്തായി ശസ്ത്രക്രിയ നടത്തിയ പാടുണ്ട്. സ്ഥിരമായി കണ്ണട ധരിക്കുന്ന ഇവരെ കാണാതാകുമ്പോൾ ചുരിദാറും സ്വർണമാലയും കമ്മലും മോതിരവും ധരിച്ചിരുന്നു. കണ്ടെത്തുന്ന വർ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി – 9497996947. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി – 9497990197. ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ക്രൈംബ്രാഞ്ച് – 9497987261. ക്രൈംബ്രാഞ്ച് ഓഫിസ് – 0481 2563005, 2562050.

Advertisements

Hot Topics

Related Articles