കോട്ടയം: സ്‌കൂൾ വാനിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ. ഇടക്കുന്നം വില്ലേജിൽ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ ഷേയ്ക്ക് മോയ്ദീൻ മകൻ റഹീം കെ.എസ്, (55) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഫെബ്രുവരി മാസം മുതൽ 2025 ജൂൺ മാസം വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ഡ്രൈവറായി ജോലി നോക്കുന്ന സ്‌കൂൾ വാനിലെ യാത്രക്കാരിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കൈയ്യിൽ ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചും 2025 മാർച്ച് മാസത്തിലെ ഒരു ദിവസം രാവിലെ കുട്ടിയോട് ഇഷ്ടമാണെന്ന് പറയുകയും സ്ഥിരമായി തന്നെ ഫോൺ ചെയ്യണമെന്നും തന്നോട് ഇഷ്ടമാണെന്ന് തിരികെ പറയണമെന്നും മറ്റും പറഞ്ഞും ലൈംഗീകമായ ഉദ്ദേശത്തോടെ പിൻതുടരുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്നെ ഇഷ്ടമാണെന്നു പറയാത്ത പക്ഷം സ്‌കൂൾ ബസ്സിന് നാശം വരുത്തിയെന്ന് സ്‌കൂളിൽ പറയുമെന്നും അടിക്കുമെന്നും മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തു കയും ചെയ്ത് പ്രതി കുട്ടിയെക്കൊണ്ട് വീട്ടിലെ ഫോണിൽ നിന്നും തനിക്ക് ണവമെേമുു മെസ്സേജുകൾ അയപ്പിക്കുകയും, ഫോൺ ചെയ്യിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടിയെ ഫോണിലൂടെയും, പിന്തുടർന്നും ശല്യം ചെയ്തും, ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും അതിക്രമം കാണിക്കുകയായിരുന്നു. കുട്ടിയെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള പ്രതി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ഇതോടെയാണ് പരാതിയായത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.