ഏറ്റുമാനൂരിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ഏറ്റുമാനൂർ: മണർകാട് ബൈപ്പാസിൽ പട്ടിത്താനത്ത് ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കാരാണിയിൽ കൊച്ചീപ്പറമ്പിൽ രാജപ്പന്റെ മകൻ രാഹുൽ രാജപ്പൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെ  പട്ടിത്താനം മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടച്ചിറ കവലയിലായിരുന്നു സംഭവം. 

Advertisements

സ്വകാര്യ ബസ് കോട്ടയത്തേയ്ക്ക് പോകുവാൻ വേണ്ടി കണ്ടംച്ചിറ കവലയിലെ ബസ് സ്റ്റോപ്പിൽ നിന്നും ബൈപ്പാസിലേയ്ക്ക് പ്രവേശിക്കവേ എതിർദിശയിൽ  മണർകാട് ഭാഗത്ത് നിന്നും എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ഞായറാഴ്ച്ച പുലർച്ചെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ദീപ, കാഞ്ഞിരപ്പള്ളി കപ്പാട് തോപ്പിൽ കുടുംബാംഗം. സഹോദരൻ:ഗോകുൽ.  സംസ്‌കാരം ജനുവരി മൂന്ന് തിങ്കളാഴ്ച  രാവിലെ 11ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.

Hot Topics

Related Articles