പേരൂരിൽ നിന്നും
ജാഗ്രനാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം : രാവിലെ 7.15
എറ്റുമാനൂർ : പേരൂർ പുളിമൂട് കവലയിൽ എസ്ബിഐയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. എടിഎം കുത്തിപ്പൊളിച്ച്എടിഎം കുത്തിപ്പൊളിച്ച അക്രമിസംഘം പണം കവരാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തയില്ല. ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.
ഞായറാഴ്ച പുലർച്ചെയോടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതുവഴി എത്തി യാത്രക്കാരാണ് എടിഎം തകർത്ത് കണ്ടത്. തുടർന്ന് ഇവർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടിടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം നടത്തിയതായാണ് സൂചന. എടിഎം മെഷീൻ ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.