കോട്ടയം : ബസുകൾ തമ്മിലുള്ള മരണപ്പാച്ചിലിൽ ഏറ്റുമാനൂർ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ. ഏറ്റുമാനൂർ തവള കുഴിയിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് മുക്കട സ്വദേശി സനില ( 19 ) ആണ് മരിച്ചത്.
കോട്ടയം-എറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷനിലായിരുന്നു അപകടം കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽ പെട്ടത്.മറ്റൊരു ബസിനെ മറികടക്കാനായി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിലിരുന്ന യുവതി ബസ്സിനടിയിലേക്ക് വീണു. വിദ്യാർത്ഥിനിയുടെ തലയ്ക്കുമുകളിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി തലച്ചോർ വെളിയിൽ വന്ന നിലയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസ് ജീവനക്കാർ തമ്മിൽ വരുമാനം വർദ്ധിപ്പിക്കുവാൻ ഉള്ള മരണപാച്ചിലിൽ ദുരന്തങ്ങൾ തുടർക്കഥയാകുമ്പോഴും തിരുത്തുവാൻ ഇവർ തയ്യാറാകുന്നില്ല. അമിത വേഗത്തിൽ പായുന്ന ചക്രങ്ങൾ മനുഷ്യ ജീവൻ കവരുമ്പോഴും മത്സര ഓട്ടത്തിൽ മുന്നിലെത്തുവാനുള്ള വ്യഗ്രതയിലാണ് ബസ് ജീവനക്കാരും ഉടമകളും.