കോട്ടയം : ഏറ്റുമാനൂരിൽ ബസും, ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രിക തൽക്ഷണം മരിച്ചു. എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിടിച്ചാണ് ബൈക്ക് യാത്രിക മരിച്ചത്. ഏറ്റുമാനൂരിന് സമീപം തവളക്കുഴിയിൽ 10 മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
Advertisements
എറണാകുളത്തേക്ക് പോകുകയായിരുന്ന മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ ബസ് കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാൾ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടു