ഏറ്റുമാനൂർ : കേരളത്തിലെ പെെതൃക കെെത്തൊഴിൽ രംഗത്തുള്ളവരുടെ വൈദഗ്ദ്ധ്യം രാജ്യത്തിനാകെ അഭിമാനമാണെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും നിലനിർത്തുവാനും പദ്ധതികൾ ആവശ്യമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കരകൗശല മേഖലയിൽ ജോലിചെയ്യുന്നവർക്ക് വേണ്ടി കേന്ദ്ര ഹാൻഡിക്രാഫ്റ്റ് കാേർപ്പറേഷൻ സംഘടിപ്പിച്ച യാേഗ്യതാ പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
ഏറ്റുമാനൂർ ബ്രാഹ്മണസമൂഹമഠത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഹാൻഡി ക്രാഫ്റ്റ് പ്രമാേഷൻ ഓഫീസർ ലെനിൻ രാജ് കെ ആർ അദ്ധ്യക്ഷനായിരുന്നു.
ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ പെെതൃ തൊഴിൽ മേഖയിൽ നിസ്തുല
സേവനം നടത്തുന്ന ശ്രീധരൻ നട്ടാശ്ശേരിയെ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർട്ടിസാൻസ് യൂണിയൻ ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ , ജി നടരാജൻ , നിധീഷ് സോമൻ ,ബിജു കൃഷ്ണ, കെ.കെ. അനിൽകുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.കൈത്തൊഴിൽ മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ നൽകി വരുന്ന അംഗീകൃത തൊഴിലാളി സർട്ടിഫിക്കറ്റ് നാ യുനുള്ള യോഗ്യത പരിശോധനാ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
അപ്രൈസർ ജോലി , മുദ്ര വായ്പ, വിവിധ തൊഴിലുകൾ ലഭിക്കുന്നതിനുള്ള അംഗീകാരം , ഒരു വർഷക്കാലത്തേക്ക് ഇൻഷൂറൻഷ് പരിരക്ഷ തുടങ്ങി നിരവധിയായ പ്രയോജനങ്ങൾ കൈതൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്യാമ്പിലൂടെ ലഭിക്കും. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി.
ആഭരണ നിർമ്മാണം മരപ്പണി, കൊത്തുപണി, ഇരുമ്പുപണി ,ഷീറ്റ് എൻഗ്രേവിംഗ്, ശിൽപനിർമാണം,
നെറ്റിപ്പട്ടം – അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം
തയ്യൽ, ഹാൻഡ് എംബ്രോയ്ഡറി,
തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ പരിചയം ഉള്ള 18 വയസ്സ് കഴിഞ്ഞ സ്ത്രീ-പുരുഷന്മാർക്ക് വേണ്ടിയായിരുന്നു ക്യാമ്പ്. കാലാവധി പൂർത്തിയാകുന്ന കാർഡുകൾ പുതുക്കുന്നതിനും
തെറ്റുകൾ തിരുത്തുന്നതിനും വേണ്ട സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.