യുവാക്കളുടെ സംഘങ്ങളുടെ തമ്മിലടി തടയാൻ ശ്രമച്ചു; അതിരമ്പുഴയിൽ പള്ളിമുറ്റത്ത് ടൈൽ ജോലികൾക്ക് എത്തിയ തൊഴിലാളിയെ കുപ്പിച്ചില്ലിന് കുത്തിക്കൊല്ലാൻ ശ്രമിച്ച് അക്രമി സംഘം; അതിരമ്പുഴ സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പൊലീസ് പിടികൂടി

കോട്ടയം: അതിരമ്പുഴയിൽ പള്ളിമുറ്റത്ത് ടൈൽ ജോലികൾക്ക് എത്തിയ തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിരമ്പുഴ സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, നാൽപ്പാത്തി മല, വടക്കേത്തു പറമ്പിൽ വീട്ടിൽ മനോജ് മകൻ 21 വയസ്സുള്ള ആദർശ് മനോജിനെയാണ് ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

അതിരമ്പുഴ പള്ളിയിൽ ടൈൽ പണിക്കായി എത്തിയ ചങ്ങനാശ്ശേരി സ്വദേശിയായ ബിജുവിനെ ആക്രമിച്ച് കുപ്പിച്ചിൽ ഉപയോഗിച്ച് തലയിൽ മാരകമായി പരിക്കേൽപ്പിച്ചതായാണ് കേസ്. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിയെ എസ്.ഐ അഖിൽ ദേവ്, എസ്.ഐ ആഷിൽ രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ കുര്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി.കെ അനീഷ്, പി.എസ് സനൂപ്, സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 21 ന് ഉച്ചക്ക് 02.15 മണിയോടു കൂടി ബിജു മാർബിളിന്റെ വർക്ക് ചെയ്യുന്ന അതിരമ്പുഴ പള്ളിയുടെ മുറ്റത്ത് വച്ചാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. മൂന്നുനാല് ചെറുപ്പക്കാർ അടി ഉണ്ടാക്കുന്നത് കണ്ട പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരനെ ചെറുപ്പക്കാർ ആക്രമിക്കുന്നത് കണ്ടു തടസ്സം പിടിക്കാൻ എത്തിയ ബിജുവിനെയും കൂടെ ജോലി ചെയ്യുന്ന ആളെയും ബിജുവിന്റെ മകനെയും പ്രതി ആദർശ് ആക്രമിക്കുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന കുപ്പിച്ചിൽ ഉപയോഗിച്ച് ബിജുവിന്റെ തലയിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പ്രതി ആദർശിനെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ അഞ്ചോളം വേറെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Hot Topics

Related Articles