കോട്ടയം ഏറ്റുമാനൂരിൽ കനത്ത കാറ്റും മഴയും; ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചില്ല് ഫ്‌ളക്‌സ് ബോർഡ് വീണ് തകർന്നു; കാണക്കാരി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: ഏറ്റുമാനൂരിൽ കനത്ത കാറ്റിലും മഴയിലും ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചില്ല് ഫ്‌ളക്‌സ് ബോർഡ് വീണ് തകർന്നു. കാണക്കാരി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തായാണ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ ഫ്‌ളക്‌സ് ബോർഡ് വീണത്. ഫ്‌ളക്‌സ് ബോർഡ് വീണ് ലോറിയുടെ മുൻഭാഗത്ത് ചില്ല് തകർന്നു. കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. കാണക്കാരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

Advertisements

പാല ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിൽ മരത്തിന്റെ ശിഖരം റോഡി ലേക്ക് ഒടിഞ്ഞു വീണു മരം വീണ് റോഡിനു കുറുകെ മരം വീണതോട്ടെ ഗതാഗതം തടസ്സപ്പെട്ടു കാറ്റ്പലയിടങ്ങളിൽ നാശം വിതച്ചപ്പോൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഓടിയെത്താൻ കഴിയാതിരുന്നതുമൂലം റോഡിലെ തടസ്സം നീക്കാനും താമസം നേരിട്ടു. നാട്ടുകാർ ചേർന്നാണ് ഗതാഗത തടസ്സം നീക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിക്കു സമീപം ആശുപത്രിയിലെക്കു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് തേക്കിന്റെ ശിഖരം ഒടിഞ്ഞു വീണു. ഉപ്പുതറ സ്വദേശിയുടെഓട്ടേറിക്ഷ ഭാഗികമായി തകർന്നു.

Hot Topics

Related Articles